ന്യൂഡൽഹി: സൈബർ തട്ടിപ്പിലൂടെ ഡൽഹി സ്വദേശിക്ക് നഷ്ടമായത് 15 ലക്ഷം രൂപ. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതിന് പണം നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാൾ പറ്റിക്കപ്പെട്ടത്. ഡൽഹിയിലെ മഹാ ലക്ഷ്മി എൻക്ലേവിൽ താമസിക്കുന്ന രാജേഷ് പാലിനെയാണ് വ്യാജസന്ദേശത്തിലൂടെ പറ്റിച്ചത്. ഇയാളിൽ നിന്നും പണം തട്ടിയെടുത്ത സൈബർ തട്ടിപ്പുകാരിൽ ഒരാളായ ശുഭം മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വീഡിയോകൾ ലൈക്ക് ചെയ്തതിന് ശേഷം 150 രൂപ സംഘം രാജേഷ് പാലിന് കൈമാറിയിരുന്നു. തുടർന്ന് ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തതിന് ശേഷം ഒരു ടാസ്കായി പണം നിക്ഷേപിക്കാൻ രാജേഷിനോട് ആവശ്യപ്പെട്ടു.
‘യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം’; പോയി കിട്ടിയത് 15 ലക്ഷം രൂപ
By
Posted on