Kerala
യോഗി സ്വന്തം ഡിഎന്‍എ പരിശോധിക്കണം: യുപി മുഖ്യമന്ത്രിക്ക് നേരെ മുന്‍മുഖ്യമന്ത്രി
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിഎന്‍എയെ പറ്റി സംസാരിക്കരുതെന്നും അദ്ദേഹം സ്വന്തം ഡിഎന്‍എ പരിശോധിക്കണമെന്ന് പറയേണ്ടിവരുമെന്നും മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്.
ബാബറിന്റെ ഭരണത്തില്‍ അയോധ്യയില്‍ സംഭവിച്ചതിന്റെ ഡിഎന്‍എ എന്താണോ അതാണ് സംഭലിലും ബംഗ്ലാദേശിലും സംഭവിക്കുന്നതെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സ്വന്തം ഡിഎന്‍എ പരിശോധിക്കണമെന്ന് തുറന്നടിക്കുകയായിരുന്നു അഖിലേഷ്.
എനിക്കറിയില്ല മുഖ്യമന്ത്രിക്ക് എത്രത്തോളം ശാസ്ത്രവും അറിയാമെന്ന് എത്രമാത്രം ജീവശാസ്ത്രം അദ്ദേഹം പഠിച്ചിട്ടുണ്ടെന്നും എനിക്കറിയില്ല. പക്ഷേ അദ്ദേഹത്തോട് ഡിഎന്‍എയെ കുറിച്ച് സംസാരിക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.