ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമം പാമ്പ് ഭീതിയില്‍. മൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ഇതില്‍ മൂന്ന് പേര് മരിക്കുകയും രണ്ടു പേര് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്.
ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ഗഢ് മുക്തേശ്വര്‍ താലൂക്കിലെ സദര്‍പൂര്‍ ഗ്രാമമാണ് ഭീതിയില്‍ കഴിയുന്നത്. ഒക്ടോബര്‍ 20നാണ് സംഭവങ്ങളുടെ തുടക്കം. അന്ന് വീട്ടില്‍ നിലത്ത് കിടന്ന് ഉറങ്ങുമ്പോള്‍ ഒരു സ്ത്രീയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കുമാണ് പാമ്പ് കടിയേറ്റത്. ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു.
അടുത്ത ദിവസം പാമ്പ് കടിയേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. പാമ്പുകടി തുടര്‍ന്നതോടെ ഗ്രാമമാകെ പരിഭ്രാന്തിയിലാണ്.