India

യുപി ബിജെപിയിൽ പൊട്ടിത്തെറി; യോഗിയെ നീക്കണമെന്ന് ആവശ്യം, അംഗീകരിക്കാതെ ദേശീയ നേതൃത്വം

Posted on

ലഖ്‌നൗ: ഉത്തർപ്രദേശ് ബിജെപിയിൽ അതൃപ്തി പുകയുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ നീക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരിയുടെ അടക്കം ആവശ്യം. സംസ്ഥാനത്ത് വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമാണ് യോഗി ആദിത്യനാഥ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് കാലിടറിയതിന് പിന്നാലെയാണ് പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ളവരെ ഡൽഹിയിൽ കണ്ട സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, യോഗി ആദിത്യനാഥിൻ്റെ ഭരണത്തിലെ അതൃപ്തി അറിയിച്ചു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നേതാക്കളെ കണ്ട് സംസ്ഥാന സർക്കാരിനെതിരെ പരാതി നൽകി. സർക്കാരിൽ വൻ അഴിച്ചു പണി വേണമെന്നാണ് ഇവരുടെയും നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version