India

സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റാൻ കൂടെ നിന്ന ഒരെയൊരു നേതാവ്; അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിക്ക് ആദരാഞ്ജലി അർപ്പിച്ച കർണാടകയിലെ സിഗരനഹള്ളി ഗ്രാമം

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിക്ക് ആദരാഞ്ജലി അർപ്പിച്ച കർണാടകയിലെ സിഗരനഹള്ളി ഗ്രാമം. സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് ഒപ്പം നിന്ന നേതാവാണ് യെച്ചൂരിയെന്ന് ഗ്രാമവാസികൾ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ അനുസ്മരിച്ചു. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിന് അദ്ദേഹം നൽകിയ പിന്തുണ അവർ ചൂണ്ടിക്കാട്ടി.

2015 ഓഗസ്റ്റ് 31ന് നാല് സ്ത്രീകൾ ഗ്രാമത്തിലെ ബസവേശ്വര ക്ഷേത്രം സന്ദർശിച്ചതിനെതിരെ മേൽജാതിക്കാരുടെ പ്രതിഷേധം അരങ്ങേറിയുന്നു. സ്ത്രീകളുടെ പ്രവേശനം ക്ഷേത്രത്തിൻ്റെ പവിത്രത കെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അവരോട് പിഴയടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ ദളിത് വിഭാഗവും രംഗത്തെത്തി. തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരും സ്ഥലം സന്ദർശിച്ച് പിന്തുണ നൽകാൻ കൂട്ടാക്കിയില്ല. എന്നാൽ യെച്ചൂരി അവിടെയെത്തുകയും സങ്കടങ്ങൾ കേൾക്കുകയും പിന്തുണ നൽകുകയും ചെയ്തു. അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗ്രാമത്തിലെ ദളിത് വിഭാഗത്തിൽപ്പെട്ട തായമ്മ, പത്മമ്മ, രാജു, ലോകേഷ് എന്നിവർ പറഞ്ഞു.

സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പലരും ക്ഷേത്രത്തിൽ പ്രവേശിച്ച സ്ത്രീകൾക്കെതിരെ പിഴ ചുമത്തിയ ആളുകളെ പിന്തുണയ്ക്കുകയായിരുന്നു. പിഴയടക്കാതെ പോരാടാനുള്ള ധൈര്യം സ്ഥലം സന്ദർശിച്ച നൽകി യെച്ചൂരി നൽകിയെന്നും ഗ്രാമവാസികൾ അനുസ്മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top