ക്രിസ്മസ് ദിനത്തിലും മണിപ്പൂരിലടക്കം രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ശമനമില്ല. രാജസ്ഥാന്‍, യുപി, പഞ്ചാബ്, കേരളം എന്നിവിടങ്ങളിലാണ് ക്രിസ്മസ് തലേന്നും പിറ്റേന്നുമായി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്രമം നടത്തിയതാകട്ടെ സംഘപരിവാര്‍ സംഘടനകളും.
പഞ്ചാബിലെ ലുധിയാനയില്‍ വഴിയരികില്‍ പ്രസംഗിക്കുകയായിരുന്ന പെന്തക്കോസ്ത് പാസ്റ്റര്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കയാണ് എന്ന് ആരോപിച്ച് സോനു സിംഗ് എന്നയാള്‍ അക്രമിച്ചു.
ബിജെപി ഭരിക്കുന്ന രാജ്യസ്ഥാനിലെ ജോഡ്പുര്‍, ജയ് സാല്‍മര്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായി സന്നദ്ധ സംഘടനയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (സിജെപി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.