തിരുവനന്തപുരം: കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി റെയിൽവേ. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. ക്രിസ്മസ്, പുതുവത്സര സമയത്തുള്ള റെയിൽവേയുടെ നടപടി യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്.
മംഗളൂരുവിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്നു വെള്ളി, ഞായർ ദിവസങ്ങളിലുമാണ് ട്രെയിൻ സർവീസ് നടത്തിയിരുന്നത്. വൈകിട്ട് 5.30ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാൽ മംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ട്രെയിനില്ലെന്ന പ്രശ്നത്തിന് പരിഹാരമായിരുന്നു രാത്രി 7.30ന് പുറപ്പെട്ടിരുന്ന സ്പെഷൽ ട്രെയിൻ.
ജനപ്രിയമായതോടെ പ്രതിദിന സർവീസാക്കണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് നടപടി.