India
ക്രൈസ്തവ സ്ഥാപനങ്ങളിലെ മത ചിഹ്നങ്ങളും ക്രിസ്തുരൂപവും നീക്കണമെന്ന് ഹിന്ദു സംഘടന
ന്യൂഡൽഹി: അസമിൽ ക്രൈസ്തവ സ്ഥാപനങ്ങളിലെ മത ചിഹ്നങ്ങളും ക്രിസ്തുരൂപവും നീക്കണമെന്നാവശ്യവുമായി തീവ്രഹിന്ദുത്വ സംഘടന. സ്കൂൾ അസംബ്ലികളിൽ ക്രിസ്ത്യൻ പ്രാർഥനാരീതികൾ പാടില്ലെന്നും നിർദേശമുണ്ട്. കുടുംബ സുരക്ഷാ പരിഷത്ത് എന്ന സംഘടനയാണ് മുന്നറിയിപ്പു നൽകിയതായി റിപ്പോർട്ടുകൾ.
ക്രിസ്ത്യൻ മിഷനറികൾ സ്കൂളുകളെ മതസ്ഥാപനങ്ങളായി മാറ്റുന്നുവെന്നും ഈ സംഘടന ആരോപിച്ചു. വൈദികരും സിസ്റ്റർമാരും സ്കൂളിൽ മതപരമായ വേഷം ധരിക്കരുത്. സ്കൂൾ സമുച്ചയത്തിൽ നിന്നു ദേവാലയങ്ങൾ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.