തിരുവനന്തപുരം: ലോക ബാങ്ക് സഹായം വകമാറ്റി സംസ്ഥാന സർക്കാർ. കേര പദ്ധതിക്ക് ലഭിച്ച പണമാണ് സംസ്ഥാന സർക്കാർ വകമാറ്റിയത്.

ലോക ബാങ്കിൽ നിന്ന് കേന്ദ്ര സർക്കാർ വായ്പയായി എടുത്ത പണമാണിത്. കാർഷിക മേഖലയുടെ നവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പണം എടുത്തത്. പിന്നീട് ഈ പണം ഗഡുക്കളായി കേര പദ്ധതിക്കായി സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച 140 കോടി രൂപ ഇതുവരെ സംസ്ഥാന സർക്കാർ കൃഷിവകുപ്പിന് കൈമാറിയിട്ടില്ല.

ഇത് സംബന്ധിച്ച് പരിശോധനയ്ക്ക് ലോക ബാങ്ക് സംഘം കേരളത്തിലേക്ക് എത്തും. മെയ് അഞ്ചിനാണ് ലോകബാങ്ക് പ്രതിനിധികൾ സംസ്ഥാനത്ത് എത്തുക.

