മാന്നാർ:കെട്ടിട നിർമാണ തൊഴിലാളി ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ അമ്പാടി സദനത്തിൽ രാധാകൃഷ്ണൻ (56) ആണ് മരിച്ചത്. ഞായർ രാവിലെ പത്തിന് വീടിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുടുംബ ക്ഷേത്രത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് പകൽ 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: അഭികൃഷ്ണൻ, അമ്പാടി കൃഷ്ണൻ. മരുമക്കൾ: മൊഹീദ, കാർത്തിക.