കോഴിക്കോട്: രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടില്‍ത്തന്നെ ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് വളർന്നു വരണമെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. സംവരണമില്ലെങ്കില്‍പ്പോലും സ്ത്രീകള്‍ക്ക് പരിഗണന കൊടുക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമൊക്കെ എല്ലാ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ടെന്നും സതീദേവി പറഞ്ഞു.
സ്ത്രീസംവരണം 33 ശതമാനമല്ല, 50 ശതമാനം വേണമെന്നാണ് അഭിപ്രായമെന്ന് സതീദേവി പറഞ്ഞു. ഭരണഘടനപ്രകാരവും നിയമപ്രകാരവും 50 ശതമാനത്തിനുതന്നെ അര്‍ഹതയുള്ള വിഭാഗമാണ് സ്ത്രീകള്‍. ഭരണഘടന വിഭാവനംചെയ്യുന്നതാണ് തുല്യതയ്ക്കുള്ള അവകാശം.
അങ്ങനെ തുല്യാവസരം ഒരുക്കിക്കൊടുക്കേണ്ട ഒരു രാജ്യത്താണ് മൂന്നിലൊന്ന് സംവരണത്തിന് എത്രയോ വര്‍ഷമായി സ്ത്രീകള്‍ സമരംചെയ്തുകൊണ്ടിരിക്കുന്നതെന്നും സതീദേവി പറഞ്ഞു.