Kerala
കാട്ടുപോത്ത് ആക്രമണം: എബ്രഹാമിൻ്റെ പോസ്റ്റുമോർട്ടം ഇന്ന്; കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറും
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എബ്രഹാമിൻ്റെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്ന് രാവിലെ നടക്കും. ജില്ലാ കളക്ടറുമായി കുടുംബാംഗങ്ങളും സമരസമിതി പ്രവർത്തകരും എം കെ രാഘവൻ എംപിയും മൂന്നാംവട്ടം നടത്തിയ ചർച്ചയിലാണ് തീരുമാനം. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് കക്കയം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
കുടുംബത്തിൻ്റെ ആവശ്യങ്ങളേറെയും അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറും. ഫെൻസിങ് ജോലികളും ഇന്നുതന്നെ ആരംഭിക്കും. കുടുംബാംഗത്തിന് ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാരിലേക്ക് കളക്ടർ ശുപാർശ ചെയ്യും.