തിരുവനന്തപുരം: പോത്തൻകോട് ജനവാസ മേഖലയിൽ ഇറങ്ങിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്ന് കുഴിച്ചു മൂടി. കാട്ടുപന്നി ശല്യം രൂക്ഷമായ കല്ലൂർ വാർഡിലാണ് സംഭവം.
കാട്ടുപന്നികളെ പൊട്ട കിണറ്റിൽ അകപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്. 40ഓളം കാട്ടുപന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുവരെയായി കൊന്നു കുഴിച്ചു മൂടിയിട്ടുണ്ട്.