Health

ലൈംഗികരോഗങ്ങൾ കൂടുന്നതായി ലോകാരോഗ്യ സംഘടന, പ്രതിവർഷം 25 ലക്ഷം പേർ മരണത്തിന് കീഴടങ്ങുന്നുവെന്ന് ഞെട്ടിക്കുന്ന കണക്ക്

Posted on

ജനീവ: ലൈംഗികരോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) മുന്നറിയിപ്പ്. പ്രതിവർഷം 25 ലക്ഷം പേരാണ് ഇവ മൂലം മരണത്തിന് കീഴടങ്ങുന്നത്. ലോകജനസംഖ്യയ്ക്ക് തന്നെ ഭീഷണി ആയേക്കാവുന്ന വിധത്തിലാണ് ലൈംഗിക രോഗങ്ങൾ പടരുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ഡബ്ളിയുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.

പല പ്രദേശങ്ങളിലും സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻസ് (എസ്ടിഐ) അഥവാ ശാരീരിക ബന്ധത്തിലൂടെ പടരുന്ന ലൈംഗികരോഗങ്ങൾ വർധിച്ചുവരുന്നതായാണ് പുതിയ വിവരങ്ങൾ. സിഫിലിസ് അണുബാധകളുടെ വാർഷിക എണ്ണം 2030-ഓടെ പത്തിരട്ടിയായി കുറയ്ക്കുക എന്നത് പ്രധാന ലക്ഷ്യമായി 2022ൽ ലോകാരോഗ്യസംഘടന ഉയർത്തിക്കാട്ടിയിരുന്നു. 71 ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ 2022ൽ 15-49 വയസ് പ്രായപരിധിയിൽ പ്പെട്ടവരിൽ രോഗബാധ വീണ്ടും പത്ത് ലക്ഷമായി ഉയർന്നതായാണ് കണക്കുകൾ കാണിക്കുന്നത്. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായത്. സിഫിലിസ് വൈറസ് മൂലമുള്ള രോഗങ്ങൾ വർദ്ധിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡോസ് അദാനം ചൂണ്ടിക്കാട്ടി. മറ്റ് രോഗനിർണയങ്ങളിലും പ്രതിരോധങ്ങളിലും ബഹുദൂരം മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഫിലിസ് ഉൾപ്പടെ നാല് ലൈംഗികരോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്. സിഫിലിസ്, ഗൊണോറിയ, ക്ലമീഡിയ, ട്രൈക്കോ മോണിയാസിസ് എന്നീ നാല് രോഗങ്ങൾ പ്രതിദിനം 10 ലക്ഷത്തിലധികം പേർക്ക് ബാധിക്കുന്നുണ്ട് എന്നാണ് കണക്കുകൾ വെളിവാക്കുന്നത്. 2022ൽ സിഫിലിസ് ബാധിച്ച് 2,30,000 പേർ മരിച്ചു. കോവിഡ് കാലത്ത് ലൈംഗികരോഗങ്ങളിൽ വർദ്ധന ഉണ്ടായിരുന്നു. 2022 ൽ 11 ലക്ഷം ഗർഭിണികളായ സ്ത്രീകൾക്ക് സിഫിലസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ലൈംഗിക രോഗങ്ങൾ മൂലം കാൻസർ, ഗർഭായരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

രോഗകാരണമായേക്കാവുന്ന മുപ്പത് തരത്തിലുള്ള ബാക്ടീരിയ, വൈറസുകളാണ് ലൈംഗിക ബന്ധത്തിലൂടെ പടരുന്നത്. ഗർഭകാലത്തുണ്ടാകുന്ന ലൈംഗികരോഗങ്ങൾ ഗർഭസ്ഥ ശിശുവിനേയും ബാധിക്കാനിടയുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ലൈംഗിക രോഗവ്യാപനം തടയാനാകൂ എന്നാണ് ലോകാരാഗ്യ സംഘടനയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version