പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്‌സ്ആപ്പ് പുതിയ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഇതിലൂടെ വാട്ട്‌സ്ആപ്പിൽ ലഭിക്കുന്ന വോയ്‌സ് സന്ദേശങ്ങൾ ടെക്‌സ്‌റ്റാക്കി മാറ്റാനുള്ള സൗകര്യം വാട്‌സ്ആപ്പിനുള്ളിൽ തന്നെ എത്തുന്നു. വോയ്സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും.
ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാൻ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും.ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്.