ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ ഫീച്ചർ അവതരിക്കാനൊരുങ്ങി വാട്സ്ആപ്പ്. അപരിചിത നമ്പറുകളിൽ (ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത) നിന്നുള്ള സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് ബ്ലോക്ക് ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. മറ്റു മെസേജിങ് ആപ്പുകളിൽനിന്നും വ്യത്യസ്തമായി വാട്സ്ആപ്പിൽ അപരിചിത നമ്പറുകളിൽ നിന്നും ആർക്കും സന്ദേശങ്ങൾ അയക്കാൻ കഴിയുമായിരുന്നു. ഈ ഫീച്ചർ പലരും ദുരുപയോഗം ചെയ്യാൻ തുടങ്ങിയതോടെയാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ തീരുമാനിച്ചത്.
വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങും. ഇത് ഉപയോക്താക്കൾ സ്വമേധയാ ആക്ടിവേറ്റ് ചെയ്യണം. ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ, ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളിൽ നിന്ന് മെസേജുകൾ വന്നാൽ ആദ്യത്തെ ആദ്യത്തെ കുറച്ചെണ്ണം മാത്രം ഉപയോക്താക്കൾക്ക് ലഭിക്കും. അപരിചിത നമ്പറിൽ നിന്നുള്ള മെസേജുകള്‍ വീണ്ടും വന്നാൽ ആപ്പ് ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യും.
വാട്സ്ആപ്പിലെ സ്പാം മെസേജുകൾ കുറയ്ക്കാൻ മാത്രമല്ല, അനാവശ്യ മെസേജുകൾ ബ്ലോക്ക് ചെയ്യുന്നതിലൂടെ സ്മാർട്ട്ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനും ഈ പുതിയ അപ്ഡേറ്റ് സഹായിക്കും. ഓഡിയോ, വീഡിയോ കോളുകൾക്കായി വാട്സ്ആപ്പിന് ഈ ഫീച്ചർ നേരത്തെയുണ്ട്.