ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും ഡീപ് ഫേക്കും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജപ്രചരണങ്ങള്‍ തടയുന്നതിന് മിസ് ഇന്‍ഫോര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സു(എംസിഎ)മായി സഹകരിക്കാന്‍ വാട്സ്ആപ്പ്. രാജ്യം പൊതുതെരഞ്ഞെടുപ്പിനോടടുക്കുന്ന സാഹചര്യത്തിലാണ് നീക്കം.
കഴിഞ്ഞ ആഴ്ച ഫാക്ട് ചെക്കിങ് ഹെല്പ്ലൈന് അടുത്ത മാസത്തോടെ നടപ്പാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ നിര്‍മ്മിച്ചെടുക്കുന്ന ഡീപ് ഫേക്ക് തെറ്റിദ്ധാരണ പരത്തുന്ന സാഹചര്യത്തലാണ് ഉപയോക്താക്കള്‍ക്ക് വിശ്വാസ്യതയുള്ള വിവരങ്ങള്‍ നല്‍കാനുള്ള നീക്കം.
”എഐ സൃഷ്ടിച്ച തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു, ഇതിനെ തടയുന്നതിന് സമ്പൂര്‍ണവും സഹകരണപരവുമായ നടപടികള്‍ ആവശ്യമാണെന്ന് വിശ്വസിക്കുന്നു,” മെറ്റാ, പബ്ലിക് പോളിസി ഇന്ത്യ ഡയറക്ടര്‍ ശിവനാഥ് തുക്രല്‍ പറഞ്ഞു.
”ഉപയോക്താക്കളെ വഞ്ചിക്കാന്‍ കഴിയുന്ന ഡീപ്ഫേക്കുകള്‍ ഇല്ലാതാക്കാന്‍ വാട്സ്ആപ്പ് ഹെല്പ്പ്ലൈന്ആരംഭിക്കുന്നതിന് എംസിഎയുമായുള്ള സഹകരണം 2024 ലെ തെരഞ്ഞെടുപ്പില്‍ എഐയുടെ തെറ്റായ ഉപയോഗത്തെ തടയും ശിവനാഥ് തുക്രല്‍ പറഞ്ഞു.