പത്തനംതിട്ട: വിവാഹത്തിനു മദ്യപിച്ചെത്തി പള്ളിമുറ്റത്ത് പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
കോഴഞ്ചേരി തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി.