പ്രേക്ഷകരുടെ പ്രീയ താരങ്ങളായ നടി ഡയാന ഹമീദും നടനും അവതാരകനുമായ അമീൻ തടത്തിലും വിവാഹിതരായ. അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഇരുവരുടേയും നിക്കാഹ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
അതേസമയം തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ഡയാനയും അമീനും നിക്കാഹിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ വ്യക്തമാക്കുന്നുണ്ട്. ടെലിവിഷന്‍ ഷോയിലൂടെയാണ് പരിചയപ്പെടുന്നതും സുഹൃത്തുക്കളുമാകുന്നതും. പിന്നീട് വട്ടുകാര്‍ വഴിയാണ് വിവാഹാലോചന നടത്തുന്നതെന്നും ഡയാന പറയുന്നുണ്ട്