India
വിവാഹവേദിയില്‍ മദ്യപിച്ച് വരനും കൂട്ടരും ബഹളം; ഇടപെട്ട് വധുവിന്റെ അമ്മ, കയ്യടിച്ചു സോഷ്യൽ മീഡിയ
വരൻ മദ്യപിച്ച് വിവാഹ വേദിയിലെത്തുകയും സുഹൃത്തുക്കളുമൊത്ത് ബഹളമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് വധുവിന്റെ അമ്മ വിവാഹം നിര്‍ത്തിവച്ചു. ബെംഗളൂരുവിലാണ് സംഭവം.
വധുവിൻ്റെ അമ്മ കൈകൾ കൂപ്പി വരനോടും കുടുംബത്തോടും പോകാൻ അഭ്യർത്ഥിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത് ഇയാളുടെ പെരുമാറ്റമാണെങ്കിൽ, ഞങ്ങളുടെ മകളുടെ ഭാവിയെന്താകും എന്നാണ് അമ്മ ചോദിക്കുന്നത്. വരന്റെ വീട്ടുകാരോട് മടങ്ങിപ്പോകാനാണ് അവര്‍ ആവശ്യപ്പെടുന്നത്.
വീഡിയോ പുറത്തുവന്നതോടെ ഒട്ടനവധി കമന്റുകളും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു. മദ്യപാനിയിൽ നിന്ന് അവൾ മകളെ രക്ഷിച്ചു എന്നാണ് ഒരു കമന്റ്. മകള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ അമ്മയ്ക്ക് അവകാശമുണ്ട് എന്നാണ് മറ്റൊരു കമന്റ്. വിവാഹദിനത്തിലാണ് മദ്യപിച്ച് വരന്‍ എത്തിയത്. അമ്മയുടെത് ധീരമായ തീരുമാനം എന്നാണ് ഒരാള്‍ കുറിച്ചത്. വീഡിയോ അതിവേഗം വൈറല്‍ ആയി മാറിയിരിക്കുകയാണ്.