ബെംഗളൂരു: താലികെട്ടിന് തൊട്ടുമുൻപ് വധുവിനോടു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട വരൻ അറസ്റ്റിൽ. സർക്കാർ ജോലിക്കാരനായ ഹുബ്ബള്ളി സ്വദേശി സച്ചിൻ പാട്ടീലാണ് അറസ്റ്റിലായത്. ഡിസംബർ 31നായിരുന്നു ബെളഗാവി ഖാനാപുര സ്വദേശിയായ സുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ബെളഗാവി കലക്ടറേറ്റിൽ ജീവനക്കാരനായ സച്ചിന് 5 ലക്ഷം രൂപയും 50 ഗ്രാം സ്വർണവും വിവാഹ നിശ്ചയ സമയത്ത് നൽകിയിരുന്നു. എന്നാൽ വിവാഹച്ചടങ്ങിനെത്തിയപ്പോൾ 100 ഗ്രാം സ്വർണവും 10 ലക്ഷം രൂപയും നൽകിയാൽ മാത്രമേ താലികെട്ടുകയുള്ളൂവെന്ന് നിർബന്ധം പിടിച്ചതോടെ യുവതി വിവാഹത്തിൽനിന്നു പിൻമാറി. വധുവിന്റെ മാതാപിതാക്കൾ പരാതി നൽകിയതോടെ സച്ചിനെ അറസ്റ്റ് ചെയ്തു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)