Kerala

വിവാഹം കഴിഞ്ഞ് 10 മാസമായിട്ടും ആല്‍ബവും വീഡിയോയും നല്‍കിയില്ല; 50,000 രൂപ പിഴ

Posted on

മലപ്പുറം: വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന പരാതിയില്‍ 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയ്യാറാക്കുന്നതിന് പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്‍പ്പിച്ചിരുന്നു.

1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി നല്‍കാമെന്നായിരുന്നു കരാര്‍. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version