Kerala

പണം വാങ്ങിയിട്ടും വിവാഹ ആല്‍ബം നല്‍കിയില്ല; 1.60 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി: പണം മുഴുവന്‍ വാങ്ങിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ച സ്ഥാപനത്തിന് പിഴ ശിക്ഷ വിധിച്ച് കോടതി. പരാതിക്കാരന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. ആലപ്പുഴ അരൂര്‍ സ്വദേശി രതീഷ് സഹോദരന്‍ ധനീഷ് എന്നിവരാണ് പരാതി നല്‍കിയത്.

2017 ആഗസ്റ്റിലായിരുന്നു രതീഷിന്റെ വിവാഹം. വിവാഹ വീഡിയോ എടുക്കുന്നതിനായി എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിക്കുകയും അവര്‍ ആവശ്യപ്പെട്ട 40,000 രൂപ നല്‍കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ വീഡിയോ ആല്‍ബം നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. എന്നാല്‍ വിവാഹ ശേഷം പലപ്രാവശ്യം സമീപിച്ചിട്ടും വീഡിയോ ആല്‍ബം ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. അവസാനം ചില സാങ്കേതിക കാരണങ്ങളാല്‍ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതേതുടര്‍ന്ന് രതീഷ് കോടതിയെ സമീപിച്ചത്.

വീഡിയേ ആല്‍ബം ലഭിക്കാത്തതു മൂലം പരാതിക്കാര്‍ക്ക് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടായെന്ന് ഡി ബി ബിനു അധ്യക്ഷനും, വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബെഞ്ച് വിലയിരുത്തി. ‘സേവനം നല്‍കുന്നതിലുള്ള എതിര്‍കക്ഷിയുടെ വീഴ്ച മാത്രമല്ല ഈ പരാതി. വിവാഹ വീഡിയോ എന്നത് കേവലം ചിത്രങ്ങളുടെയും ശബ്ദങ്ങളുടെയും ശേഖരമല്ല, മറിച്ച് ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച നവദമ്പതികളുടെ ചിരിയും കണ്ണീരും സ്‌നേഹവും കലര്‍ന്ന അനുഭവങ്ങളുടെ സങ്കലനമാണ്. ഈ നഷ്ടം പണം നല്‍കിയത് കൊണ്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top