Kerala

രാഹുൽ ഗാന്ധി വയനാട് മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് കൺവീനർ എം എം ഹസ്സന് സാധ്യത

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് കൺവീനർ എം എം ഹസ്സന് സാധ്യത ഏറുന്നു. ഇന്ത്യ മുന്നണി സഖ്യ സാധ്യതകൾ നിലനിർത്താൻ ആണ് രാഹുൽ ഗാന്ധിയുടെ മണ്ഡലം മാറാനുള്ള നീക്കം. ഇതിൽ ഹൈക്കമാന്റിനും താല്പര്യമുണ്ടെന്നാണ് സൂചന

ഇൻഡ്യ മുന്നണിയുടെ ഭാഗമായ പാർട്ടിയുമായി അതിനു നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന്റെ തന്നെ ദേശീയ നേതാവ് മത്സരിക്കുന്നതിനോട് പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉണ്ട്. നിലവിലെ സാഹചര്യത്തിൽ രാഹുൽഗാന്ധിക്ക് വയനാട് മാത്രമല്ല, ഹിന്ദി ബെല്‍റ്റും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും സുരക്ഷിതം ആണെന്നും കണക്കുകൂട്ടൽ ഉണ്ട്. ഈ സാഹചര്യത്തിൽ ആണ് സിപിഐയും ആയി നേരിട്ട് ഉള്ള മത്സരം ഒഴിവാക്കുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഇല്ലെങ്കിൽ അവിടെ പരിഗണിക്കുന്നതിൽ പ്രധാനി എം എം ഹസ്സനാണ്. മത്സരിക്കാൻ ഹസനും താല്പര്യം ഉണ്ട്. നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർത്ഥിയായി എത്തുന്ന സാഹചര്യത്തിലും നിലവിലെ അവസ്ഥയിൽ കോൺഗ്രസിന് ഭയക്കേണ്ടതില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top