Kerala
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 41 ആയി ഉയർന്നു
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. ചാലിയാർ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്.വെള്ളാർ മലയിൽ നിന്ന് കൈക്കുഞ്ഞിൻ്റേത് ഉൾപ്പെടെ 13 മൃതദേഹങ്ങളും കണ്ടത്തി.
രക്ഷാദൗത്യത്തിനായി സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആൾടിറ്റുഡ് റെസ്ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.