Kerala
പഞ്ചാരക്കൊല്ലിയിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ വന്യജീവി ആക്രമണം
മാനന്തനവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ വന്യജീവി ആക്രമണം.
റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗം ജയസൂര്യക്ക് പരിക്കേറ്റു. താറാട്ട് എന്ന സ്ഥലത്ത് തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചു.
പരിക്ക് ഗുരുതരമെന്നാണ് വിവരം. വനത്തിനുള്ളിൽ കടുവക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം. കടുവയാണ് ആക്രമിച്ചതെന്ന് മന്ത്രി ഒ.ആർ. കേളു സ്ഥിരീകരിച്ചു. ഞ്ചാരക്കൊല്ലി സ്വദേശിനി രാധയെ കടുവ കൊന്നുതിന്ന സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് വീണ്ടും കടുവ ആക്രമണം. പരിക്കേറ്റ ആർ.ആർ.ടി അംഗത്തെ വനത്തിനുള്ളിൽനിന്ന് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.