Kerala
വയനാടിന് 2219 കോടി പരിഗണനയിൽ; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിൽ
വയനാട് ദുരന്തത്തില്‍ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. 2 219 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സാക്കാരിൻ്റെ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യോമസേനയുടെ ബില്‍ പ്രകാരമുള്ള തുക നല്‍കാന്‍ തീരുമാനിച്ചുവെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് റിപ്പോര്‍ട്ട് ഈ മാസം 13നാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിലാണ് 2219 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്തത്തിന് ശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക. ഈ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പരിശോധിച്ചു വരികയാണ്. ചട്ടങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.