Kerala
വയനാടിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു, അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു: ജോ ബൈഡൻ
വാഷിങ്ടൺ: വയനാട്, മുണ്ടക്കൈ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.
പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഃഖത്തില്‍ താനും പങ്കാളി ജില്ലും പങ്കുചേരുന്നുവെന്നും ദുരന്തം നേരിട്ടവർക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ഈ വിഷമഘട്ടത്തില്‍ അമേരിക്കയുണ്ടാകുമെന്നും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്‍റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയില്‍ അദ്ദേഹം വ്യാക്താമക്കി.