കൽപ്പറ്റ: മുത്തങ്ങ വനത്തിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാവ്. വനത്തിലേക്ക് അതിക്രമിച്ചു കയറിയാണ് യുവാവിന്റെ പ്രകോപനം. മുത്തങ്ങ ഗുണ്ടൽപേട്ട് പാതയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ലോറി ഡ്രൈവർമാർ ഹോൺ മുഴക്കിയതോടെ ആന പിന്തിരിയുകയായിരുന്നു. KL 73D1369 എന്ന സ്കൂട്ടറിലെത്തിയ ആളാണ് വനത്തിൽ അതിക്രമിച്ചു കയറിയത്. യുവാവ് കാട്ടാനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.


