Kerala

വയനാട്ടിൽ‌ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ട സംഭവം, പ്രതിഷേധവുമായി എസ്​ടി പ്രമോട്ടർമാർ

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ സംസ്കരിക്കാൻ കൊണ്ടുപോയ സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ടതിൽ പ്രതിഷേധം. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്. മാനന്തവാടി ട്രൈബൽ ഡെവലപ്മെൻറ് ഓഫിസറുടേതാണ് നടപടി.

ആംബുലൻസ് എത്തിക്കാൻ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്ന്​ ഇവർ പറഞ്ഞു. മഹേഷ്​ കുമാറിനെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നും പ്രമോട്ടർമാർ വ്യക്​തമാക്കി.

ട്രൈബൽ പ്രൊമോട്ടറെ കഴിഞ്ഞദിവസം സസ്പെന്‍റ് ചെയ്തിരുന്നു. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതിൽ മഹേഷ് കാലതാമസം വരുത്തിയെന്നാണ്​ ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫിസർ പറയുന്നത്​. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കാൻ പ്രൊജക്റ്റ്‌ ഓഫീസർക്കും ടിഡിഒ നിർദേശം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top