Kerala
വയനാട് പുനരധിവാസം നീളാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ തന്നെ
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തോട് കേരളം പ്രതികരിക്കാത്തതില്‍ ഉയരുന്നത് വലിയ വിമര്‍ശനം.
കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ പിടിപ്പ് കേടിന്റെ ഉത്തമ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടകയുടെ വാഗാദാനം.
ഈ വര്‍ഷം ഓഗസ്റ്റ് മൂന്നിന് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരളത്തിനായി അയല്‍സംസ്ഥാനത്തിന്റെ കൈത്താങ്ങായി മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിതര്‍ക്ക് നൂറ് വീടുകള്‍ വച്ച് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം കര്‍ണാടക ചീഫ്‌സെക്രട്ടറി ഡോ. ശാലിനി രജനീഷ് കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടങ്ങോട്ട് ഈ പ്രഖ്യാപനത്തില്‍ അടയിരുന്ന പിണറായി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ഒരു മുന്‍കൈയുമെടുത്തില്ല. അതുകൊണ്ട് തന്നെയാണ് സിദ്ധരാമയ്യ വീണ്ടും കേരളത്തിന് കത്തെഴുതേണ്ട സാഹചര്യം ഉണ്ടായത്.