തിരുവനന്തപുരം: വയനാടിന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി ചർച്ചയാകുകയാണ്. വാസ്തവത്തിൽ ശക്തമായ മഴ പെയ്ത ഈ ദിവസങ്ങളിൽ ഒന്നും തന്നെ ജില്ലയ്ക്ക് റെഡ് അലേർട്ട് നൽകിയിട്ടില്ല.
ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വയനാട് സ്ഥാപിച്ചിട്ടുള്ള ലാൻഡ്സ്ലൈഡ് വാണിങ് സംവിധാനത്തിലും ഈ ദിവസങ്ങളിലൊന്നും ചുവപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.