Kerala

വന്യജീവി ആക്രമണം: വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം

Posted on

കല്‍പ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം. രാവിലെ പത്തിന് റവന്യൂ മന്ത്രി കെ രാജന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, തദ്ദേശമന്ത്രി എം ബി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക.

ബത്തേരി മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കും. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളുടെ യോഗവും ഇന്ന് ചേരും. ഉച്ചക്ക് ശേഷം മന്ത്രിതല സംഘം വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തും.

അതേസമയം വന്യമൃഗ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കളക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം രാവിലെ 9നു ആരംഭിക്കും. കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. രാവിലെ ജില്ലയിലെതുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വന്യമൃഗ ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കും. മന്ത്രിതല സംഘം ജില്ലയില്‍ എത്തുന്ന ദിവസം പ്രതിപക്ഷ പ്രതിഷേധത്തിനും സാധ്യതകള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version