വയനാട്ടിലെ കൊലയാളി കാട്ടാന ബേലൂർ മഗ്നയെ 14 ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാത്തത് ദൗത്യസംഘത്തിന് മുന്നിൽ വലിയ പ്രതിസന്ധി. ആനയുടെ ആക്രമണത്തിൽ പടമല സ്വദേശി അജീഷ് മരിച്ചതിനെ തുടർന്ന് നടന്ന വലിയ പ്രക്ഷോഭത്തെ തുടർന്നാണ് കാട്ടാനയെ പിടികൂടാനുള്ള ഉത്തരവിറങ്ങിയത്.
ഉത്തരവിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ആനയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മയക്കുവെടി വിദഗ്ധരായ നവാബ് അലിഖാനും, അരുൺ സക്കറിയയും എത്തിയിട്ടും കാട്ടാന ഇപ്പോഴും കാണാമറയത്താണ്