India

ഇന്ത്യയിലെ കുടിവെള്ളത്തില്‍ അപകടകരമായ അളവിൽ യുറേനിയം; മുന്നറിയിപ്പ്

Posted on

ഇന്ത്യയിൽ കുടിക്കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഭൂഗർഭജലത്തിൽ യുറേനിയത്തിൻ്റെ അളവ് വർധിക്കുന്നത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഏറെക്കാലമായി ആശങ്കപ്പെടുത്തുന്ന കാര്യമാണ്. വിവിധ സംസ്ഥാനങ്ങളിലെ കുഴൽക്കിണറുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ യുറേനിയം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡത്തിൻ്റെ നാലോ അഞ്ചോ ഇരട്ടിയാണ് പല സംസ്ഥാനങ്ങളിലും ഈ റേഡിയോ ആക്ടീവ് മൂലകത്തിൻ്റെ അളവ്.

ഈ പ്രദേശങ്ങളിൽ കാൻസർ, ശ്വാസകോശ സംബന്ധമായ അവസ്ഥകൾ, അതുപോലെ ത്വക്ക്, വൃക്ക രോഗങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. ന്യൂക്ലിയർ ഫിഷന്‌ വിധേയമാക്കാവുന്ന മൂലകങ്ങളിൽ ഒന്നാണ്‌ യുറേനിയം. അതിനാൽ ലോകമെമ്പാടുമുള്ള ന്യൂക്ലിയർ പവർ റിയാക്ടറുകളിൽ ഇത് ഉപയോഗിച്ചുവരുന്നു. യുറേനിയത്തിന്റെ റേഡിയോആക്റ്റിവിറ്റി കണ്ടെത്തിയതോടെ ഈ ലോഹത്തെ ആണവോർജ്ജമേഖലയിലും അണുബോംബ് നിർമാണത്തിനും വേണ്ടിയുള്ള ഇന്ധനമായിട്ടാണ് പ്രധാനമായും ഉപയോഗിച്ചു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version