മലപ്പുറം: കുപ്പിവെളളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തില്‍ നിര്‍മ്മാണ കമ്പനിക്ക് പിഴശിക്ഷ വിധിച്ച് കോടതി. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തല്‍മണ്ണ ആര്‍ഡിഒ കോടതി പിഴ ചുമത്തിയത്. ഒരുലക്ഷം രൂപയാണ് പിഴ.

പ്രദേശത്തെ റസ്റ്റോറന്റില്‍ നടന്ന വിവാഹ സല്‍കാരത്തില്‍ ഭക്ഷണത്തിനൊപ്പം കൊടുത്ത വെളളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്. ചിലന്തിവലയുള്‍പ്പെടെ കുപ്പിയില്‍ കണ്ടെത്തിയിരുന്നു.

