Kerala
വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി
കൊച്ചി: ജലമെട്രോയുടെ വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 30 രൂപയാണ് പുതുക്കിയ നിരക്ക്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്.
ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്മാന് മജ്നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.