Kerala

വഖഫ് നിയമം തട്ടിക്കൂട്ട്; പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ സ്വീകരിച്ചില്ലെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: വഖഫ് ബില്‍ ലോക്സഭ പാസാക്കിയതിൽ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

ഇപ്പോഴുള്ള വഖഫ് നിയമം തട്ടിക്കൂട്ടിയ നിയമം ആണ്. ആരോടും കൂടിയാലോചിച്ചിട്ടില്ല. നിയമം ജെപിസിക്ക് വിട്ട് കൊടുത്തെങ്കിലും അവിടേയും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ സ്വീകരിച്ചിട്ടില്ല. ​ഗവൺമെന്റ് അവർക്കനുകൂലമായ അഭിപ്രായങ്ങൾ മാത്രം സ്വീകരിച്ച് കൊണ്ടാണ് ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ പ്രതിപക്ഷ കക്ഷികൾ സഭയിൽ ഒറ്റക്കെട്ടായി എതിർത്തത് വളരെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top