Kerala
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വരുന്ന ഒരോ പ്രശ്നത്തേയും ജനതാല്പര്യം മുൻനിർത്തി പരിഹരിക്കുന്ന മികച്ച ഭരണാധികാരിയാണ് മുഖ്യമന്ത്രി എന്നും നാടിന്റെ ജനനായകനെതിരെയുള്ള ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ നടന്ന കുറ്റകൃത്യത്തെ പിന്തുടർന്ന് ഹൈദരാബാദിലെ മയക്കുമരുന്ന് കേന്ദ്രം കണ്ടെത്തി പൂട്ടിക്കുകയും പ്രബലനായ ഉടമയെ കേരള പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം ഈ അടുത്താണ് ഉണ്ടായത്. ഇങ്ങനെ വിവിധ മേഖലകളിൽ ജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക ഉന്നമനത്തിനും വേണ്ടി കേരള പോലീസ് മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസിനെതിരെ ഉയർന്നു വരുന്ന പരാതികളിന്മേൽ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞാൽ ബന്ധപ്പെട്ടവർക്കെതിരെ സർവീസിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ കൈക്കൊണ്ട സർക്കാർ ആണിത്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് ആഭ്യന്തര