പുസ്തക വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തെറ്റായ വാര്‍ത്ത നല്‍കി മലയാള മനോരമ ദിനപത്രം തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. പുസ്തകത്തില്‍ ഒരു വാക്ക് പോലും പാര്‍ട്ടിക്കെതിരെ പറഞ്ഞിട്ടില്ല എന്നും ബൃന്ദ കാരാട്ട് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
1975 മുതല്‍ 1985വരെ ഡല്‍ഹിയിലുള്ള കാലത്ത് ട്രേഡ് യൂണിയനുകളുടെയും വനിതാ സംഘടനകളുടെ രൂപീകരണവും സംഘാടക എന്ന നിലയിലെ അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളത്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പോരാട്ടമാണ് പുസ്തകത്തില്‍. പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അസാന്മാര്‍ഗികമാണ് മനോരമ ചെയ്തതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.