Kerala
കോഴിക്കോട് പോളിങ് ശതമാനം കുറയാന്‍ കാരണം വോട്ടര്‍ പട്ടികയിലെ സുതാര്യത കുറവ്: കോണ്‍ഗ്രസ്
കോഴിക്കോട്: വോട്ടര്‍ പട്ടികയിലെ സുതാര്യത കുറവ് വടകരയിലും കോഴിക്കോട്ടും പോളിങ് ശതമാനം കുറയാന്‍ കാരണമായെന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി. മരിച്ചവരും ഇരട്ട വോട്ടുകളും വോട്ടര്‍ പട്ടികയിലിടം പിടിച്ചത് പോളിങ് ശതമാനം കുറച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍, യുഡിഎഫിന്റെ വോട്ടര്‍മാര്‍ വോട്ട് ചെയ്യാതിരുന്നതും കൂടുതല്‍ വോട്ടുകള്‍ അവസാന നിമിഷം യുഡിഎഫ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതും പോളിങ് ശതമാനത്തെ ബാധിച്ചെന്നാണ് സിപിഐഎം ആരോപണം.