കേരളത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പി മുന്നണിക്ക് ഗണ്യമായി വോട്ടു വർദ്ധന ഉണ്ടായപ്പോൾ എൻ.ഡി.എ മുന്നണിയുടെ സംസ്ഥാന കൗൺവീനറും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പളളി കോട്ടയത്തു മത്സരിച്ചപ്പോൾ പാലായിൽ 2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ആയി മത്സരിച്ച പി.സി തോമസിനു കിട്ടിയതിനെക്കാൾ 4028 വോട്ടുകൾ കുറവാണ് കിട്ടയത്.
2019 ൽ പി.സി തോമസിന് 26533 ലഭിച്ചപ്പോൾ ഈ തിരഞ്ഞെടുപ്പിൽ തുഷാറിനു കിട്ടിയത് 22505 വോട്ടുകൾ മാത്രമാണ്. എസ്.എൻ.ഡി.പി നേതാവ് എന്ന നിലയിൽ മുപ്പതിനായിരത്തിലേറെ ഈഴവ വോട്ടുകളുള്ള പാലായിൽ നിന്നും പതിനെണ്ണായിരം ഈഴവ വോട്ടുകൾ ലഭിക്കുമെന്നും അതുംകൂടി ചേർത്താൻ പാലായിൽ നിന്നും നാല്പതിനായിരത്തിൽപരം വോട്ടുകൾ ലഭിക്കുമെന്ന എൻ.ഡി.എ മുന്നണിയുടെ കണക്കുകൂട്ടൽ പാടേ തെറ്റി. 2019 നെ അപേക്ഷിച്ച് എൽ.ഡി.എഫിന് ഒൻപതിനായിരത്തോളം വോട്ടുകളുടെ വർദ്ധനയാണ് ഉണ്ടായി എൻ.ഡി.എക്ക് നഷ്ടമായ വോട്ടുകൾ എൽ.ഡി.എഫിന് കിട്ടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പണക്കൊഴുപ്പുകൊണ്ട് പാലായിൽ പ്രചരണരംഗത്ത് എൻ.ഡി.എ വളരെ മുന്നിലായിരന്നു. എൻ.ഡി.എയുടെ ചുമതല എസ്.എൻ.ഡി.പി നേതാക്കൾ ഏറ്റെടുത്തതു ബി.ജെ.പി നേതാക്കളെ പോലും നിയന്ത്രിച്ചതും പാലായിലെ ബി.ജെ.പി നേതാക്കൾക്കളിൽ കടുത്ത അതൃപ്‌തി ഉണ്ടാക്കി. തുഷാർ എസ്.എൻ.ഡി.പി നോതാവായിട്ടു പോലും ഈഴവ വോട്ടുകളെ കാര്യമായി സ്വാധീനിക്കാൻ പാലായിലെ എസ്.എൻ.ഡി.പി നേതാക്കൾക്കായില്ല എന്നത് പാലായിലെ എസ്.എൻ.ഡി.പി നേതാക്കളോട് സമുദായ അംഗങ്ങൾക്കുള്ള അമർഷത്തിന്റെ ഫലമാണെന്ന് വിലയിരുത്തുന്നു. ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നു.
വോട്ടർമാരോട് ചില എസ്.എൻ.ഡി.പി നേതാക്കൾ ധാഷ്‌ട്യത്തോടെ പെരുമാറിയതും വോട്ടു ചോർച്ചക്കു കാരണമായെന്നു ബി.ജെ.പി നേതാക്കൾ അടക്കം പറയുന്നു. പാലാ ഒഴികെ മറ്റെല്ലാ നിയോജകമണ്ഡലങ്ങളിലും നേരിയ തോതിലെങ്കിലും താഷാറിന് വോട്ടു വർദ്ധന ഉണ്ടായപ്പൊൾ പാലായിൽ മാത്രം നാലായിരത്തോളം വോട്ടുകൾ കുറഞ്ഞത് മുന്നണി നേതാക്കൾ ഗൗരവത്തോടെയാണ് കാണുന്നത്.
ജയിച്ചില്ലെങ്കിലും മൂന്നുലക്ഷത്തിലെറെ വോട്ടു നേടി രണ്ടാം സ്ഥാനത്തു വരുമെന്നായിരുന്നു എസ്.എൻ.ഡി.പി നേതൃത്വം കണക്കു കൂട്ടിയിരിന്നത്. നാലുലക്ഷത്തോളം വരുന്ന ഈഴവ വോട്ടർമാരിൽ കാര്യമായ സ്വാധീനം ചെലുത്താൻ തുഷാർ വെള്ളാപ്പള്ളിക്കിയില്ല. എന്നാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. എന്നാൽ ഈഴവ വോട്ടർമാർ കുറവുള്ള പുതുപ്പള്ളിയിലും പിറവത്തും എൻ.ഡി.എ യുടെ വോട്ടുവിഹിതം കുറഞ്ഞില്ല എന്നത് ബി.ജെ.പി വോട്ടുകൾ കൃത്യമായി പോൾ ചെയ്‌തു എന്നതിന് തെളിവാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശനും തുഷാറിന്റെ ഭാര്യ ആശാ തുഷാറും മണ്ഡലമാകെ എസ്.എൻ.ഡി.പി. കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയും വെള്ളാപ്പള്ളി നടേശൻ തെരഞ്ഞെടുപ്പിൻ്റെ അണിയറ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടും ഈഴവ വോട്ടുകൾ കാര്യമായി തുഷാറിന് ലഭിക്കാത്തതന് എസ്.എൻ.ഡി.പി പ്രാദേശിക നേതാക്കളോടുള്ള അതൃപ്‌തിയും കാരണമായി.
ഈഴവരുടെ പകുതി വോട്ടുകൾ എങ്കിലും അധികമായി ലഭിച്ചിരുന്നു എങ്കിൽ ഒരു പക്ഷേ തിരഞ്ഞെടുപ്പു ചിത്രം തന്നെ മാറിയേനെ എന്ന് രാഷ്ട്രീയ നീരീക്ഷകർ വിലയിരിത്തുന്നു. ജോസ് കെ.മാണിയുടെ തട്ടകമായ പാലായിൽ എൻ.ഡി.എക്കു കഴിഞ്ഞ തവണത്തേക്കാൾ നാലായിരം വോട്ടുകളുടെ കുറവുണ്ടായതും എൽ.ഡി.എഫിന് വോട്ടുവർദ്ധന ഉണ്ടായതും രാഷ്ട്രീയ അടിയൊഴുക്കുകൾ ആണെന്നും വിലയിരുത്തുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പാലായിൽ മാത്രമാണ് വലിയ തോതിൽ വോട്ടു ചോർച്ച ഉണ്ടായത്. പാലാ എസ്.എൻ.ഡി.പി യൂണിയനിൽ ഒന്നരപതിറ്റാണ്ടായി ഭരണ സമിതി ഇല്ല. ഇപ്പോഴത്തെ ഭരണക്കാരോടുള്ള എതിർപ്പും സമുദായ വോട്ട് തുഷാറിന് നഷ്ടമായതിന് കാരണമായെന്നും പറയുന്നു.