ഇന്ത്യ മതരാഷ്ട്രമാകാതിരിക്കാൻ എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്ന് മാർത്തോമാ സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസന എപ്പിസ്കോപ്പ തോമസ് മാർ തിമൊഥെയോസ്. ഞായറാഴ്ച ഭദ്രാസനത്തിലെ പള്ളികൾക്കയച്ച ഇടയലേഖനത്തിലാണ് ആഹ്വാനം.
പൗരാവകാശ ധ്വംസനങ്ങളും ഭരണഘടനാ ലംഘനവും ആരാ ധനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനു ള്ള ശ്രമങ്ങളും അരാഷ്ട്രീയതയും വർഗീയതയും ഭാരതത്തിൽ നിത്യ സംഭവമാകുന്നു. സമാനതകളില്ലാത്ത വിധത്തിൽ ജനാധിപത്യം ആക്രമണം നേരിടുന്നു.
വർഗീയരാഷ്ട്രീയം നിലനിൽക്കാതിരിക്കാനും ബഹുസ്വര സമൂഹത്തിന്റെ നിലനിൽപ്പിനും സമ്മതി ദാന അവകാശം ഉപയോഗിക്കണമെന്ന് എപ്പിസ്കോപ്പ ഇടയലേഖനത്തിൽ പറഞ്ഞു. ലേഖനം പള്ളിക ളിൽ വായിച്ചു.