
കൊല്ലപ്പള്ളി: ജനകീയ വോളി ക്ലബിൻ്റെ നേതൃത്വത്തിൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ്ഏപ്രിൽ 7 മുതൽ കൊല്ലപ്പള്ളി പഞ്ചായത്ത് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് ക്യാമ്പ്. മികച്ച കോച്ചുമാർ പരിശീലനം നല്കും.
ക്യാമ്പിൻ്റെ ഉദ്ഘാടനം ഏപ്രിൽ 7 ന് വൈകിട്ട് 6മണിക്ക് മാണി സി.കാപ്പൻ എം.എൽ. എ നിർവഹിക്കും. വാർഡ് മെബർ ജയ്സൺ പുത്തൻകണ്ടം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ വെള്ളാകുന്നേൽ, ബ്ലോക്ക് മെമ്പർ ലാലിസണ്ണി, പഞ്ചായത്ത് മെമ്പർമാരായ ജയ്സി സണ്ണി, ഉഷാ രാജു, സിബി ചക്കാലക്കൽ, റീത്ത ജോർജ്എന്നിവർആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിക്കും, സാംകുമാർ കൊല്ലപ്പള്ളി, ഷിജു പോൾ കടുതോടിൽ, സിബി അഴകൻ പറമ്പിൽ, ബിനു വള്ളോം പുരയിടം,സണ്ണി തറ പ്പേൽ, സന്തോഷ് പാണ്ടിയാം മാക്കൽ, രതീഷ് കിഴക്കേപറമ്പിൽ, അഗസ്റ്റിൻ പുളിയൻ പറമ്പിൽ, ജസ്റ്റിൻ പുളിയൻ പറമ്പിൽ, ജോസുകുട്ടി പുളിയൻ പറമ്പിൽ, പ്രശാന്ത് നാരായണൻ,ബാബു KT, മനോജ് കവുങ്ങും മറ്റത്തിൽ, ഷിബു ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കും

