Kerala
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഫലപ്രദമായി ഇടപെടാൻ കഴിയാത്തത് നിരാശാജനകം; മന്ത്രി വി എൻ വാസവൻ
മണിപ്പൂർ വിഷയത്തിൽ ഫലപ്രദമായി ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവരെയും കഴിയാത്തത് നിരാശാജനകമാണെന്ന് മന്ത്രി വി എൻ വാസവൻ.
മണിപ്പൂരിൽ പോയി വിഷയം പഠിച്ച് പരിഹാരം കാണാൻ പ്രധാനമന്ത്രിക്കായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരി 3 മുതൽ 6 വരെ തൊടുപുഴയിൽ വച്ച് നടക്കുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ”
മതനിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ” എന്ന വിഷയത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.