ദില്ലി :ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ കീശ കാലിയാക്കാത്ത പുതിയ വൈ സിരീസ് ഫോണ്‍ പുറത്തിറക്കി. വിവോ വൈ29 5ജി എന്നാണ് ഈ ഹാന്‍ഡ്‌സെറ്റിന്‍റെ പേര്. ഇന്ത്യയില്‍ 13,999 രൂപയിലാണ് വിവോ വൈ29 5ജിയുടെ (Vivo Y29 5G) വില ആരംഭിക്കുന്നത്.
ഏറെ ആകര്‍ഷകമായ ഡിസൈനും ഫീച്ചറുകളോടെയുമാണ് വിവോ വൈ29 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 8.1 മില്ലീമിറ്റര്‍ കനം വരുന്ന ഫോണ്‍ പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. 6.68 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെ 120Hzലാണ് വരുന്നത്. ഐപി64 റേറ്റിംഗ്, ഇരട്ട സ്റ്റീരിയോ, മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസര്‍, 8 ജിബി വരെ റാം, 256 ജിബി വരെ ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവ വിവോ വൈ29 5ജിയില്‍ ഉള്‍പ്പെടുന്നു.
ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തില്‍ വിവോയുടെ സ്വന്തം ഫണ്‍ടച്ച് ഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ വൈ29 5ജിയുടെ പ്രവര്‍ത്തനം. ഉപഭോക്താക്കള്‍ക്ക് വളരെ അനായാസമായ യൂസര്‍ ഇന്‍റര്‍ഫേസ് ഇത് പ്രദാനം ചെയ്‌തേക്കും.