India

മൊബൈലിൽ സംസാരിക്കവെ യുവതി മതിമറന്ന് കുഞ്ഞിനെയെടുത്ത് ഫ്രിഡ്ജിൽവച്ചു; സൈബർലോകത്തെ ഞെട്ടിച്ച വീഡിയോ…

Posted on

മൊബൈൽ ഫോൺ അടിക്ഷനെ കുറിച്ച് നാം പലപ്പോഴും ആശങ്കപ്പെടാറുണ്ട്. യാത്ര ചെയ്യുമ്പോഴും ആഹാരം കഴിക്കുമ്പോഴും മാത്രമല്ല, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പോലും മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നവരുണ്ട്. ഇപ്പോഴിതാ, ഫോണിൽ സംസാരിച്ചിരിക്കെ സ്വന്തം കുഞ്ഞിനെ ഫ്രിഡ്ജിനുള്ളിൽവച്ച യുവതിയാണ് സൈബർ ലോകത്ത് ചർ‌ച്ചകളിൽ നിറയുന്നത്. @Prof_Cheems പങ്കുവച്ച വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് 11 ലക്ഷം പേരാണ്. ‘ഹോറിബിൾ അഡിക്ഷൻ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചെറിയൊരു കുട്ടിയെയും അവൻറെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയെയുമാണ് വീഡിയോയുടെ തുടക്കത്തിൽ കാണുക. കുട്ടി നിലത്ത് കളിച്ച് കൊണ്ടിരിക്കുന്നു. അമ്മ ഫോണിലാണ്. കുട്ടി കളി തുടരുന്നതിനിടെ അമ്മ കറിക്ക് അരിയുന്നു. അതിനിടെയിലും അവരുടെ ഒരു ചെവിയിൽ ഫോൺ കാണാം. കുട്ടി കളി തുടരുന്നു. ഇതിനിടെ കറിക്ക് അരിഞ്ഞ സാധനങ്ങൾ കൊണ്ട് വച്ച ശേഷം ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ സ്ത്രീ കുട്ടിയെ എടുത്ത് ഫ്രിഡ്ജ് തുറന്ന് അതിൽ വയ്ക്കുന്നു. പിന്നീട് ഏറെ നേരെ സ്ത്രീ ഫോണിൽ സംസാരിച്ച് കൊണ്ട് ഇരിക്കുകയും നടക്കുകയും ചെയ്യുന്നതും കാണാം.

ഏറെ നേരത്തിന് ശേഷം അവരുടെ ഭർത്താവെന്ന് തോന്നുന്ന ഒരാൾ എത്തുന്നു. അദ്ദേഹം കുട്ടിയെവിടെ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. സ്ത്രീ അപ്പോഴാണ് കുട്ടിയെ കുറിച്ച് ഓർക്കുന്നതെന്ന് അവരുടെ ചലനങ്ങളിൽ നിന്ന് വ്യക്തം. പിന്നാലെ വീട് മൊത്തം അരിച്ച് പെറുക്കുന്നു. ഇതിനിടെ അച്ഛൻ കുട്ടിയെ ഉറക്കെ വിളിക്കുമ്പോൾ ഫ്രിഡ്ജിൽ നിന്നും മറുപടി കേൾക്കുന്നു. അദ്ദേഹം ഫ്രിഡ്ജ് തുറന്ന് കുട്ടിയെ എടുക്കുമ്പോൾ സ്ത്രീ ചാടിക്കേറി കുട്ടിയെ വാങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version