India
വൈറൽ വീഡിയോക്കായി സിംഹത്തിന്‍റെ കൂട്ടിൽ നുഴഞ്ഞു കയറി; യുവാവിന് ഗുരുതര പരിക്ക്
പാകിസ്ഥാനിൽ ടിക് ടോക്കിൽ ഇടാനുള്ള വൈറൽ വീഡിയോക്കായി സിംഹത്തിന്‍റെ കൂട്ടിൽ നുഴഞ്ഞു കയറിയ യുവാവിന് ഗുരുതര പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബ്രീഡിംഗ് ഫാമിലെ കൂട്ടിലടച്ച സിംഹം, ടിക് ടോക്ക് വീഡിയോ വീഡിയോ പകർത്തുന്നതിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഫാം ഉടമയുടെ അനുവാദമില്ലാതെ മുഹമ്മദ് അസീം എന്ന യുവാവാണ് സിംഹക്കൂട്ടിൽ കയറി ഒരു വൈറൽ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചത്.
കൂട്ടിൽ ആരും കാണാതെ നുഴഞ്ഞു കയറിയ അസീം തൻ്റെ ഫോണുമായി സിംഹത്തിന്‍റെ അടുത്തെത്തി വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ സിംഹം അയാളെ ആക്രമിക്കുകയായിരുന്നു എന്നും തലയിലും മുഖത്തും കൈകളിലും മുറിവേറ്റിട്ടുണ്ടെന്നും പോലീസ് പറയുന്നു.
അസീമിൻ്റെ നിലവിളി കേട്ട് ബ്രീഡിംഗ് ഫാം ഉടമ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീമിനെ ആശുപത്രിയിലേക്ക് മാറ്റി. അതെ സമയം, ഫാം ഉടമയ്‌ക്കെതിരെ ബ്രീഡിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് ഉത്തരവിട്ടിട്ടുണ്ട്.