തിരുവനന്തപുരം: സ്വന്തം നാട്ടിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് സീരിയൽ താരവും ഇൻഫ്ലുവൻസറുമായ അമൃത നായർ.
താൻ പഠിച്ചിരുന്ന സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ അതിഥിയായി ക്ഷണിക്കുകയും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്ന് അമൃത പറയുന്നു. ആദ്യം പരിഗണന നൽകേണ്ട സ്വന്തം നാട്ടിൽ നിന്ന് തന്നെ അവഗണന നേരിട്ടതിൽ നിരാശയുണ്ടായിരുന്നെന്നും വിവരമറിഞ്ഞ് മന്ത്രി തന്നെ നേരിട്ട് വിളിച്ചു ചേർത്ത് നിർത്തിയതിൽ സന്തോഷമുണ്ടെന്നും അമൃത പറഞ്ഞു.