Kerala

ദുരന്തത്തിനിടയിൽ അശ്ലീലവും വിദ്വേഷവും പരത്തുന്നവരെ കൈകാര്യം ചെയ്ത് മലയാളികൾ

ദുരന്തഭൂമിയായ വയനാടിനായി ഒരു മനസ്സോടെ മലയാളി പ്രവ‍ർത്തിക്കുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീലവും വിദ്വഷവും പ്രചരിപ്പിക്കുകയാണ് ചിലർ. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സൈബര്‍ ഇടങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്രതിഷേധം കനത്തതോടെ പലരും പ്രൊഫൈല്‍ നീക്കം ചെയ്ത് തടിതപ്പി.

ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള സജിന്റെയും ഭാര്യയുടെയും തീരുമാനത്തിന് സോഷ്യൽ മീഡിയ ഒന്നടങ്കം ആശംസകൾ കൊണ്ട് മൂടുകയാണ്. കേരളം ഏറ്റെടുത്ത ഈ പോസ്റ്റിനു താഴെ ഒരു മോശം കമന്റും വന്നിരുന്നു. എനിക്കും വേണം എന്നായിരുന്നു അദ്ദേഹത്തിൻറെ കമന്റ് ഇപ്പോൾ അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് ഇതേ സാഹചര്യത്തിലാണ് കണ്ണൂരിലെ ചില ആളുകൾ ചേർന്നുകൊണ്ട് അദ്ദേഹത്തെ മർദ്ദിക്കുകയും ചെയ്തത് ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.

ദുരന്തമുഖത്ത് പോലും ഇത്തരം അശ്ലീലം വിളമ്പിയ ഇവരുടെ കമന്റുകള്‍ സ്ക്രീന്‍ഷോട്ട് സഹിതം പങ്കിട്ടാണ് ഇപ്പോഴുള്ള മറുപടി. ട്രോള്‍ പേജുകളിലും ഇത്തരം കമന്റ് ഇട്ടവരുടെ പ്രോഫൈല്‍ അടക്കം ചൂണ്ടിക്കാട്ടി പോസ്റ്റുകളിട്ട് ഒട്ടേറെ പേര്‍ രംഗത്തുവന്നു. ട്രോള്‍ പേജുകളും ഇത്തരക്കാരെ ഉന്നമിട്ട് രംഗത്തെത്തിയതോടെ പലരും ഫ്രൊഫൈല്‍ ഡിലീറ്റാക്കി തടിതപ്പി. സമൂഹമാധ്യമങ്ങളിലെ ഇത്തരം അശ്ലീല കമന്റുകള്‍ക്കും വിദ്വഷ പ്രചാരണങ്ങള്‍ക്കും സൈബർ ഇടത്ത് തന്നെ മറുപടി കൊടുത്തും അതിജീവിക്കുകയാണ് കേരളം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top